ദുർഗാ വിഗ്രഹ നിമജ്ജനം നിരീക്ഷിക്കാൻ 18 ഐപിഎസ് ഉദ്യോഗസ്ഥർ; കോൽക്കത്തയിലും സമീപ നഗരങ്ങളിലും കർശന സുരക്ഷ

18 ഉദ്യോഗസ്ഥരിൽ 12 പേരെ കോൽക്കത്തയിലും ആറ് പേരെ സമീപത്തെ ഹൗറ, ബാരക്പുർ, ചന്ദനനഗർ പൊലീസ് കമ്മിഷണറേറ്റുകളിലുമാണ് നിയോഗിച്ചിരിക്കുന്നത്
Representative image

പ്രതീകാത്മക ചിത്രം

Updated on: 

കോൽക്കത്ത: 19 പേരുടെ മരണത്തിനിടയാക്കിയ ചോർബഗാൻ ദുർഗാപൂജ പന്തലിലെ ദുരന്തത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ ദുർഗാ വിഗ്രഹ നിമജ്ജന ചടങ്ങുകൾ നിരീക്ഷിക്കാൻ 18 ഐപിഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. കോൽക്കത്തയിലും സമീപത്തെ മൂന്ന് പൊലീസ് കമ്മിഷണറേറ്റുകളിലുമാണ് ഉദ്യോഗസ്ഥരെ വിന്യസിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ബുധനാഴ്ച അറിയിച്ചു.

18 ഉദ്യോഗസ്ഥരിൽ 12 പേരെ കോൽക്കത്തയിലും ആറ് പേരെ സമീപത്തെ ഹൗറ, ബാരക്പുർ, ചന്ദനനഗർ പൊലീസ് കമ്മിഷണറേറ്റുകളിലുമാണ് നിയോഗിച്ചിരിക്കുന്നത്. ബുധനാഴ്ച മുതൽ ഒക്റ്റോബർ 24 വരെ ഉദ്യോഗസ്ഥർ നിമജ്ജന ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കും. ഓരോ ഉദ്യോഗസ്ഥന്‍റയും ഡ്യൂട്ടി സമയക്രമം പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്.

കോൽക്കത്ത പൊലീസ് പരിധിയിൽ ഗൗരവ് ശർമ, സോമ ദാസ് മിത്ര, റാഷിദ് മുനീർ ഖാൻ, ആകാശ് മഘാരിയ, സുരേഷ് കുമാർ ചഡിവെ, ധൃതിമാൻ സർക്കാർ എന്നിവർ ഒക്റ്റോബർ 21, 23 തീയതികളിൽ നിമജ്ജന ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കും. പ്രവീൺ കുമാർ ത്രിപാഠി, ഇമ്രാൻ വഹാബ്, ശിശ് റാം ഝഝാരിയ, സൗമ്യ റോയ്, പരിജാത് ബിശ്വാസ്, സിദ്ധാർഥ ധപോല എന്നിവർ ഒക്റ്റോബർ 22, 24 തീയതികളിൽ ചുമതല നിർവഹിക്കും.

ഹൗറ പൊലീസ് ജില്ലയിൽ ഒക്റ്റോബർ 21, 23 തീയതികളിൽ ഇന്ദ്ര ചക്രവർത്തിയും 22, 24 തീയതികളിൽ അവരു രവീന്ദ്രനാഥും നിമജ്ജന ചടങ്ങുകൾ നിരീക്ഷിക്കും. ബാരക്പുരിൽ പലാഷ് ചന്ദ്ര ധാലി, ദ്യുതിമാൻ ഭട്ടാചാര്യ എന്നിവരെയും ചന്ദനനഗറിൽ അഭിജിത് ബാനർജി, സന്ദീപ് മണ്ഡൽ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com