ഹിമാചലിൽ ബസിനു മുകളിലേക്ക് മലയിടിഞ്ഞു വീണുണ്ടായ അപകടത്തിൽ 18 മരണം; രക്ഷാപ്രവർത്തനം തുടരുന്നു

മണ്ണിനടിയിൽ പെട്ട യാത്രക്കാർ രക്ഷപെടാനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിവരം
18 Killed After Landslide Buries Bus In Himachals Bilaspur

ഹിമാചലിൽ ബസിനു മുകളിലേക്ക് മലയിടിഞ്ഞു വീണുണ്ടായ അപകടത്തിൽ 18 മരണം; രക്ഷാപ്രവർത്തനം തുടരുന്നു

Updated on

ബിലാസ്പുർ: ഹിമാചൽപ്രദേശിലെ ബിലാസ്പുരിൽ ബസിനു മുകളിലേക്ക് മലയിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.

ഹരിയാന‍യിലെ റോഹ്താക്കിൽ നിന്ന് ഘുമാർവിനിലേക്ക് പോയിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. 30 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസിലേക്ക് ഒരു മല പൂർണമായും ഇടിഞ്ഞു വീഴുകയായിരുന്നു.

രക്ഷാപ്രവർത്തനം തുടരുകയാണ്. മണ്ണിനടിയിൽ പെട്ട യാത്രക്കാർ രക്ഷപെടാനുള്ള സാധ്യത വളരെ കുറവാണെന്ന് പൊലീസുകാർ പറയുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

അപകടത്തിൽ ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന സർക്കാർ ദുരിതബാധിതരുടെ കുടുംബങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നും ഈ ദുഷ്‌കരമായ സമയത്ത് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com