ഛത്തിസ്ഗഡിൽ 29 മാവോയിസ്റ്റുകളെ വധിച്ചു

പരുക്കേറ്റ മൂന്നു ജവാൻമാരെ ഹെലികോപ്റ്ററിൽ രക്ഷപെടുത്താൻ ആദ്യം നടത്തിയ ശ്രമം പരാജയപ്പെട്ടു
Maoists killed in Chhattisgarh encounter
18 Maoists killed in Chhattisgarh encounter
Updated on

റായ്പുർ: ഛത്തിസ്ഗഡിലെ കാങ്കർ ജില്ലയിൽ സുരക്ഷാ സൈനികർ 29 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു. ബിഎസ്എഫും ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡുകളും ചേർന്നു നടത്തിയ ഓപ്പറേഷനിടെ മൂന്നു ജവാൻമാർക്കും വെടിവയ്പ്പിൽ പരുക്കേറ്റു.

പതിനെട്ട് മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെടുത്താതായാണ് സുരക്ഷാ വൃത്തങ്ങൾ ആദ്യം അറിയിതച്ചിരുന്നത്. കൂടുതൽ പേർ കൊല്ലപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നും അതേ അറിയിപ്പിൽ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷമാണ് 11 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തത്.

എകെ 47 തോക്കുകളും 303 റൈഫിളുകളും ലൈറ്റ് മെഷീൻ ഗണ്ണുകളും അടക്കം പത്ത് ആയുധങ്ങളും പിടിച്ചെടുത്തു. ഏഴ് മാവോയിസ്റ്റുകളെ ജീവനോടെ അറസ്റ്റ് ചെയ്യാനും സാധിച്ചിട്ടുണ്ട്. ബസ്തർ മേഖലയിൽ സുരക്ഷാ സേന നടത്തിയ ഏറ്റവും വലിയ ഓപ്പറേഷനുകളിലൊന്നാണിത്.

പരുക്കേറ്റ ജവാൻമാരെ ഹെലികോപ്റ്ററിൽ രക്ഷപെടുത്താൻ ആദ്യം നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. തുടർന്ന് ഇവർക്ക് വനത്തിനുള്ളിൽ വച്ചു തന്നെ പ്രാഥമിക ചികിത്സ നൽകി.

ഇപ്പോഴത്തെ ഓപ്പറേഷനോടെ, കഴിഞ്ഞ നാല് മാസത്തിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 72 ആയി ഉയർന്നു. കഴിഞ്ഞ വർഷം ആകെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണത്തെക്കാൾ കൂടുതലാണിത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com