പെട്രോൾ പമ്പിൽ മൊബൈൽ ഉപയോഗിച്ചു; പൊള്ളലേറ്റ പതിനെട്ടുകാരി മരിച്ചു (video)

പെട്രോൾ പമ്പിൽ മൊബൈൽ ഉപയോഗിച്ചു; പൊള്ളലേറ്റ പതിനെട്ടുകാരി മരിച്ചു (video)

പെട്രോൾ നിറയ്ക്കുന്ന സമയത്ത് ഭവ്യ മൊബൈൽ ഉപയോഗിക്കുകയായിരുന്നു
Published on

ബംഗളൂരു: പെട്രോൾ പമ്പിൽ മൊബൈൽ ഉപയോഗിക്കുന്നതിനിടെ തീ പടർന്ന് ഗുരുതര പൊള്ളലേറ്റ പതിനെട്ടുകാരി മരിച്ചു. ഭവ്യ, അമ്മ രത്ന (46) എന്നിവർക്കാണ് സാരമായി പൊള്ളലേറ്റത്. കർണാടക തുംകൂർ ജില്ലയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് അപകടമുണ്ടായത്.

ടൂവീലറിനു വേണ്ടി പെട്രോൾ വാങ്ങുമ്പോഴായിരുന്നു അപകടം. പെട്രോൾ പമ്പ് ജീവനക്കാരന്‍ പ്ലാസ്റ്റിക് കാനിൽ പെട്രോൾ നിറയ്ക്കുമ്പോൾ ഭവ്യ മൊബൈൽ ഉപയോഗിക്കുകയായിരുന്നു. ഇതിൽ നിന്നു തീപടർന്നതാണ് അപകടകാരണമായതെന്നാണ് സൂചന.

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. ഗുരുതരമായി പൊള്ളലേറ്റ ഭവ്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അമ്മ രത്നയ്ക്ക് സാരമായി പൊള്ളലേറ്റുവെങ്കിലും ജീവൻ രക്ഷപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com