ബിഹാറിൽ ഇടിമിന്നലേറ്റ് 19 മരണം; 7 പേർക്ക് പരുക്ക്

ജെഹനാബാദ്, മാധേപുര, ഈസ്റ്റ് ചംപാരൻ, റോഹ്താസ്, സാരൻ, സുപൌൾ എന്നിങ്ങനെ ആറ് ജില്ലകളിലായാണ് 19 പേർ മരിച്ചത്
19 lightning death report bihar
ബിഹാറിൽ ഇടിമിന്നലേറ്റ് 19 മരണംRepresentative image

പട്ന: ബിഹാറിൽ 24 മണിക്കൂറിനിടെ ഇടിമിന്നലേറ്റ് 19 മരണം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ ഇടിമിന്നലേറ്റാണ് മരണം. 7 പേർക്ക് പരുക്കേറ്റിട്ടുണ്ട്. വയലിൽ പണിയെടുക്കുന്നതിനിടെയാണ് കൂടുതൽ പേരും മരിച്ചിരിക്കുന്നത്.

ജെഹനാബാദ്, മാധേപുര, ഈസ്റ്റ് ചംപാരൻ, റോഹ്താസ്, സാരൻ, സുപൌൾ എന്നിങ്ങനെ ആറ് ജില്ലകളിലായാണ് 19 പേർ മരിച്ചത്. സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ നഷ്ട്പരിഹാരം അനുവദിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.