കുവൈറ്റ് ജയിലിലായിരുന്ന 19 മലയാളി നഴ്സുമാർക്ക് മോചനം

ഇന്ത്യക്കാർക്കൊപ്പം അറസ്റ്റിലായ ഫിലിപ്പീൻസ്, ഈജിപ്ത്, ഇറാൻ പൗരൻമാരെയും മോചിപ്പിച്ചു.
കുവൈറ്റ് ജയിലിലായിരുന്ന 19 മലയാളി നഴ്സുമാർക്ക് മോചനം

കുവൈറ്റ്: നിയമലംഘനത്തിന് പിടിയിലായി 3 ആഴ്ചയോളം ജയിലിൽ കഴിഞ്ഞ 19 മലയാളി നഴ്സുമാർ ജയിൽ മോചിതരായി. പിടിയിലായ മറ്റ് ഇന്ത്യക്കാർ ഉൾപ്പടെയുള്ള 34 പേരെയും ഇവർക്കൊപ്പം വ്യാഴാഴ്ച നാടുകടത്തും. ജയിലിൽ നിന്നും ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയ ശേഷമാവും വീടുകളിലേക്ക് പോകാന്‍ അനുവദിക്കുക. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ ഇടപെടലിലാണ് ഇവർ മോചിതരായത്.

ഇറാന്‍ പൗരന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാവുന്നത്. വർഷങ്ങളായി നിയമാനുസൃതം കുവൈറ്റിൽ ജോലി ചെയ്തവരാണ് പിടിയിലായവരിൽ പലരും. ശസ്ത്രക്രിയാ മുറിയിൽ ലൈസന്‍സില്ലാതെ ജോലി ചെയ്തു, മതിയായ യോഗ്യതകളില്ലായിരുന്നു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

ഇതിനിടെ കുവൈറ്റിലെ ഇന്ത്യന്‍ എംബിസിയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റേയും ഇടപെടൽ മൂലം ഇവരിൽ 5 മലയാളികൾക്ക് ജയിലിൽ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാന്‍ അവസാരം ഒരുക്കിയിരുന്നു. ഇന്ത്യക്കാർക്കൊപ്പം അറസ്റ്റിലായ ഫിലിപ്പീൻസ്, ഈജിപ്ത്, ഇറാൻ പൗരൻമാരെയും മോചിപ്പിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com