പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം: 19 പ്രതിപക്ഷ പാർട്ടികൾ വിട്ടു നിൽക്കും

മേയ് 28നാണ് സെൻട്രൽ വിസ്റ്റ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്
പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം: 19 പ്രതിപക്ഷ പാർട്ടികൾ വിട്ടു നിൽക്കും
Updated on

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിൽ നിന്ന് 19 പ്രതിപക്ഷ പാർട്ടികൾ വിട്ടു നിൽക്കും. രാഷ്ട്രപതിയെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്‍റിന്‍റെ ഉദ്ഘാടനം നിർവഹിക്കുന്നത് ജനാധിപത്യത്തോടുള്ള അവഹേളനമാണെന്നും ഇതു വഴി പ്രധാനമന്ത്രി രാഷ്ട്രപതിയുടെ സ്ഥാനത്തെ അപമാനിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാർട്ടികൾ ചടങ്ങിൽ നിന്നു വിട്ടു നിൽക്കുന്നത്.

രാഷ്ട്രപതിയെ ഒഴിവാക്കാനുള്ള മോദിയുടെ തീരുമാനം രാഷ്ട്രപതി സ്ഥാനത്തോടുള്ള കടുത്ത അവഹേളനം മാത്രമല്ല ജനാധിപത്യത്തിനെതിരേ നേരിട്ടു നടത്തുന്ന അതിക്രമം കൂടിയാണെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.

കോൺഗ്രസ്, തൃണമൂൽ, ഡിഎംകെ, ജനതാദൾ (യുണൈറ്റഡ്), എഎപി, സിപിഎം, സിപിഐ, എസ്‌പി, എൻസിപി, ശിവസേന (യുബിടി),ആർജെഡി, മുസ്‌ലിം ലീഗ്, ജെഎംഎം, നാഷണൽ കോൺഫറൻസ്, കേരള കോൺഗ്രസ് (എം), ആർസിപി, വിസികെ, എംഡിഎംകെ, ആർഎൽഡി എന്നീ പാർട്ടികളാണ് സംയുക്തമായി പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.

രാഷ്ട്രപതി പാർലമെന്‍റിന്‍റെ തലവനാണ്. രാഷ്ട്രപതിയില്ലാതെ പാർലമെന്‍റിനു പ്രവർത്തിക്കാനാകില്ല. പാർലമെന്‍റിൽ നിന്ന് ജനാധിപത്യത്തെ പുറന്തള്ളുമ്പോൾ പുതിയ മന്ദിരമെന്നതിന് യാതൊരു പ്രസക്തിയുമില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. മേയ് 28നാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com