6 വയസുകാരനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി വാട്ടർ ടാങ്കിൽ തള്ളി; 19 കാരന്‍ അറസ്റ്റിൽ

ചോക്ലേറ്റും ഐസ് ക്രീമകളും വാങ്ങിക്കൊടുത്തിരുന്നതായും ജില്ലാ സൂപ്രണ്ട് പറയുന്നു.
Symbolic image
Symbolic image

ചെന്നൈ: 6 വയസുകാരനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 19 കാരന്‍ അറസ്റ്റിൽ. ധർമ്മപുരി സ്വദേശി എം പ്രകാശ് (19) ആണ് പിടിയിലായത്. കുട്ടിയുടെ മൃതദേഹം ഉപയോഗശൂന്യമായ ജലസംഭരണിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന 6 വയസുകരാനെ ജൂലൈ 16 മുതലാണ് കാണാതാവുന്നത്. തുടർന്ന് രക്ഷിതാക്കളുടെ പരാതിയിൽ നടന്ന അന്വേഷണത്തിൽ ചൊവ്വാഴ്ചയോടെ വാട്ടർ ടാങ്കിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കാണാതായ ദിവസം കുട്ടിയെ ബന്ധുവായ 18 കാരനൊപ്പം ചിലർ കണ്ടിരുന്നു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

പ്രകാശ് കുട്ടിയുമായി സൗഹൃദത്തിലായിരുന്നെന്നും പലപ്പോഴും ചോക്ലേറ്റും ഐസ് ക്രീമകളും വാങ്ങിക്കൊടുത്തിരുന്നതായും ജില്ലാ സൂപ്രണ്ട് പറയുന്നു. ജുലൈ 16ന് പ്രകാശ് കുട്ടിയെ വാട്ടർ ടാങ്കിലേക്ക് കൊണ്ടുപോയി ലൈംഗികായി പീഡിപ്പിച്ചു. എന്നാൽ സാഹയത്തിനായി കരയാന്‍ തുടങ്ങിയതോടെ പരിഭ്രാന്തനായ പ്രകാശ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന് കൈകളും കാലുകളും ബന്ധിച്ച് കുട്ടിയുടെ മൃതദേഹം ഉപയോഗരഹിതമായ ജലസംഭരണിയിൽ തള്ളുകയായിരുന്നു. യുവാവിനെതിരെ പോക്സോ, കൊലപാതകം ഉൾപ്പടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തതായി പൊലീസ് വ്യക്തമാക്കി. പ്രകാശിനെ കോടതി ജുഡീഷ്യൽ കസ്റ്റഡയിൽ വിട്ടു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com