
അമൃത്സര്‍ : പഞ്ചാബിലെ ജയിലിലുണ്ടായ സംഘർഷത്തിൽ സിദ്ദു മൂസേവാല കൊലക്കേസിലെ 2 പ്രതികൾ കൊല്ലപ്പെട്ടു. ഗുണ്ടാതലവന്മാരായ ദുരൻ മൻദീപ് സിംഗ് തൂഫാൻ, മൻമോഹൻ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ ആളുടെ നില ഗുരുതരമാണ്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജയിലിനകത്തെ രണ്ട് ഗ്യാങ്ങുകൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു.