

2 രാജ്യങ്ങൾ സൗജന്യ വിസ റദ്ദാക്കി
ന്യൂഡൽഹി: രാജ്യങ്ങളുടെ പാസ്പോർട്ടിന്‍റെ ബലത്തിൽ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ സൂചിക നിശ്ചയിക്കുന്ന ഹെൻലെ പാസ്പോർട്ട് സൂചിക പുറത്തുവന്നു. സൂചികയുടെ റാങ്കിങ് അനുസരിച്ചാണ് സൗജന്യ വിസയിൽ രാജ്യങ്ങളിലേക്ക് പോകാനാകൂ. മുൻ വർഷത്തെ അപേക്ഷിച്ച് ഇപ്പോൾ കുറവ് രാജ്യങ്ങളിലേക്ക് മാത്രമേ ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് പോകാനാവൂ. 2026 ലെ ഹെൻലെ പാസ്പോർട്ട് സൂചിക അനുസരിച്ച് ഇന്ത്യയുടെ റാങ്ക് 75 ആണ്. 2025ൽ 85 ആയിരുന്ന റാങ്കാണ് 75ലേക്ക് കുതിച്ചത്. ഈ ജനുവരിയിൽ ഇന്ത്യയുടെ റാങ്ക് 80 ആയിരുന്നു. മുൻകൂട്ടിയുള്ള വിസയുടെ ആവശ്യമില്ലാതെ ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് 56 രാജ്യങ്ങളിലേക്കാണ് പോകാനാവുക.
2026 ജനുവരിയിൽ ഇത് 55 രാജ്യങ്ങളായിരുന്നു. ലോകമെങ്ങുമുള്ള 227 കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാനാവുന്ന വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി 199 പാസ്പോർട്ടുകളുടെ റാങ്കിങ് തയ്യാറാക്കുകയാണ് ഹെൻലെ പാസ്പോർട്ട് ഇൻഡക്സ് ചെയ്യുന്നത്. ഇതിൽ പ്രധാനം പാസ്പോർട്ടിൽ എത്ര രാജ്യങ്ങളിലേക്ക് മുൻകൂർ വിസ ആവശ്യമില്ലാതെ യാത്ര ചെയ്യാനാവുമെന്നതാണ്. രണ്ട് രാജ്യങ്ങളിലേക്ക് മുൻകൂർ വിസയുടെ ആവശ്യമില്ലാതെ സാധ്യമായിരുന്ന യാത്ര ഇന്ത്യക്കാർക്ക് നഷ്ടമായെന്നതാണ് പുതിയ പാര്സ്പോർട്ട് റാങ്കിങിൽ പ്രധാനം.
ഇറാനും ബൊളീവിയയുമാണ് ഇന്ത്യക്കാർക്ക് നഷ്ടമായ രാജ്യങ്ങൾ. 2025 നവംബറിലാണ് ഇറാൻ ഇന്ത്യൻ പാസ്പോർട്ടുള്ളവരുടെ സൗജന്യ വിസ റദ്ദാക്കിയത്. വ്യാജ തൊഴിൽ വിസയിൽ ഇറാനിൽ എത്തുന്നുവെന്നും, ഇവരിൽ പലരേയും മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകുന്നത് വർധിച്ച സാഹചര്യത്തിലാണ് ഇറാൻ സൗജന്യ വിസ റദ്ദാക്കിയത്. ബൊളീവിയ 2026 ൽ മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രികരേ ഇ വിസയിലേക്ക് മാറ്റി. ഇതോടെ വിസയ്ക്കായി ഓൺലൈനിൽ അപേക്ഷ നൽകണമെന്നും ആവശ്യമായ രേഖകൾ മുൻകൂട്ടി നൽകിക്കൊണ്ട അനുമതി നേടണമെന്നും വന്നു. യാത്രക്ക് മുൻപ് ഇത്തരം അനുമതി ഉറപ്പാക്കിക്കേണ്ടി വന്നതോടെയാണ് ബൊളീവിയ സൗജന്യ വിസയിൽ നിന്ന് പിന്മാറിയത്. ബൊളീവിയ പട്ടികയിൽ നിന്ന് ഒഴിവായതോടെ 2026 ജനുവരിയിൽ 55 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർ സൗജന്യ വിസയിൽ പോകാമെന്ന് വന്നു.
ഫെബ്രുവരിയിൽ ഒരു രാജ്യം കൂടി കൂട്ടിച്ചേർക്കപ്പെട്ടു. അതാണ് ഗാംബിയ. ഇതോടെ ഇന്ത്യക്കാർക്ക് സൗജന്യ വിസയിൽ പോകാവുന്ന രാജ്യങ്ങളുടെ എണ്ണം 56 ആയി. 2025 ലുണ്ടായിരുന്ന 57 രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യ എത്തിയിട്ടില്ല.