
യുപിയിൽ പടക്ക ഫാക്‌ടറിയിൽ സ്ഫോടനം; 2 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്
ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ ഗുഡംബ പ്രദേശത്ത് പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 2 പേർ മരിച്ചതായി വിവരം. അപകടത്തിൽ നാലോ അഞ്ചോ പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഞായറാഴ്ച രാവിലെയാണ് സ്‌ഫോടനം ഉണ്ടായത്.
രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്, സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനുമായി അധികാരികൾ കൃത്യമായ ഇടപെടലുകൾ നടത്തുന്നുണ്ട്.