
ഡൽഹിയിൽ കനത്ത മഴ; നാലുനില കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു വീണ് 2 പേർക്ക് പരുക്ക്
ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഴയിൽ നാലുനില കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു വീണ് അപകടം. 2 പേർക്ക് പരുക്കേറ്റതായാണ് വിവരങ്ങൾ പുറത്തു വരുന്നത്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടം നടന്നതിനു പിന്നാലെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ദ്വാരക ജില്ലയിലെ മോഹൻ ഗാർഡൻ പിഎസ് ഏരിയയിലാണ് സംഭവം. തുടർച്ചയായ മഴയെ തുടർന്ന് മേൽക്കൂര തകർന്നുവീണു.