
രജൗരി: ജമ്മു കശ്മീരിലെ രജൗരി മേഖലയിൽ സൈനിക നടപടിക്കിടെ ഭീകരർ നടത്തിയ സ്ഫോടനത്തിൽ രണ്ടു ജവാൻമാർക്ക് വീരമൃത്യു. സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അംഗങ്ങളാണ് ഇരുവരും. ഇതിൽ മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു.
ഇന്‍റലിജൻസ് വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഭീകരരെ തുരത്താനുള്ള നടപടിയിലായിരുന്നു സൈനികർ.
വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.
സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ അഞ്ച് ഭീകരരും മരിച്ചതായി സംശയിക്കുന്നു.