
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. മണിപ്പൂരിലെ തേങ്നൗപൽ, കാക്ചിങ് ജില്ലകളിലാണ് സംഘർഷമുണ്ടായത്. സുരക്ഷാ സേനയ്ക്കെതിരെ മെയതി വിഭാഗം നടത്തിയ പ്രതിഷേധം പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. വെടിവയ്പ്പിൽ 2 പേർ മരിക്കുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവിടെ ഇപ്പോഴും സംഘർഷ സാഹചര്യം തുടരുകയാണെന്നാണ് വിവരം.
ഇതിനിടെ മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ നിന്നും കൂക്കി വിഭാഗത്തെ ഒഴിപ്പിച്ചതിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. സമ്മതമില്ലാതെയാണ് ഇവിടെ നിന്നും ഒഴുപ്പിക്കൽ നടന്നതെന്നാണ് ആക്ഷേപം. തട്ടിക്കൊണ്ടു പോകുന്നതിനു തുല്യമായിരുന്നു ഒഴിപ്പിക്കലെന്ന് കൂക്കി സംഘടനകൾ ആരോപിച്ചു. മെയ്തേയ് മേഖലയായ ഇംഫാലിലെ ന്യൂ ലാംബുലേനിലെ കുക്കി കുടുംബങ്ങളെയാണ് സർക്കാർ ഒഴിപ്പിച്ചത്.