കശ്മീരിൽ വീണ്ടും ഭീകരാക്രമണം; 2 കുടിയേറ്റ തൊഴിലാളികൾക്ക് പരിക്ക്

ആക്രമികളെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്
കശ്മീരിൽ വീണ്ടും ഭീകരാക്രമണം; 2 കുടിയേറ്റ തൊഴിലാളികൾക്ക് പരിക്ക്
Updated on

അനന്ത്നാഗ്: ജമ്മു കാശ്മീരിൽ വീണ്ടും ഭീകരാക്രമണം. അനന്ത്നാഗിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ 2 കുടിയേറ്റ തൊഴിലാളികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.

അക്രമികളെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ 5 ദിവസങ്ങൾക്കിടെ കുടിയേറ്റ തൊഴിലാളികൾക്കു നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. തെക്കൻ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നേരത്തെ മൂന്ന് തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർത്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com