
ലഡാക്കിലെ സംഘർഷത്തിന് നേപ്പാൾ ജെൻസിയുമായി ബന്ധം? ലേയിൽ നിന്നും 2 നേപ്പാളികൾ അറസ്റ്റിൽ
ലേ: ലഡാക്കിൽ അരങ്ങേറുന്ന സംഘർഷങ്ങൾക്കിടെ അറസ്റ്റു ചെയ്തവർക്കൊപ്പം 2 നേപ്പാൾ സ്വദേശികളെ കണ്ടെത്തി. ലഡാക്കിലെ സംഘർഷത്തെ നേപ്പാളിലെ ജെൻ സി പ്രക്ഷോഭവുമായി ചേർത്തുവായിക്കുന്നതിനിടെയാണ് നേപ്പാളികൾ പിടിയിലായത്. ഇത് സംഘർഷത്തിന് പുറത്തു നിന്നും സഹായം ലഭിക്കുന്നുണ്ടെന്ന പരോഷമായ സൂചനയായി അധികൃതർ കണക്കാക്കുന്നു.
പൊലീസ് ഏറ്റുമുട്ടലിൽ നേപ്പാൾ സ്വദേശികളായ 2 പേർക്കും വെടിയേറ്റതായി അധികൃതർ അറിയിച്ചു. ആക്രമണത്തിൽ 4 പേർ മരിക്കുകയും 80 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 60 ഓളം പേരെ നിലവിൽ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
സംസ്ഥാന പദവി വേണമെന്നാവശ‍്യപ്പെട്ടാണ് ബുധനാഴ്ച കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ സംഘർഷം അരങ്ങേറിയത്. പ്രതിഷേധക്കാർ ലേയിലെ ബിജെപി ഓഫിസിനും സിആർപിഎഫ് വാഹനത്തിനും തീയിട്ടു. ഇതേത്തുടർന്ന് പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്.