എച്ച്3 എൻ2 വൈറസ് ബാധിച്ച് രാജ്യത്ത് ആദ്യ മരണം; രോഗികളുടെ എണ്ണത്തിൽ വർധന

കർണാടകയിലാണ് ആദ്യ മരണം ഉണ്ടായത്
എച്ച്3 എൻ2 വൈറസ് ബാധിച്ച് രാജ്യത്ത് ആദ്യ മരണം; രോഗികളുടെ എണ്ണത്തിൽ വർധന
Updated on

ന്യൂഡൽഹി: എച്ച്3 എൻ2 (H3N2) വൈറസ് മൂലമുണ്ടാകുന്ന ഇൻ‌ഫ്ലുവൻസ ബാധിച്ച് രാജ്യത്ത് ആദ്യ മരണം റിപ്പോർട്ടു ചെയ്തു. ഹരിയാന, കർണാടക എന്നിവിടങ്ങളിലായി 2 പോരാണ് മരിച്ചത്. ഇന്ത്യയിൽ ഇതുവരെ 90 പേരിലാണ് എച്ച്3 എൻ2 (H3N2) വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.

കർണാടകയിലാണ് ആദ്യ മരണം ഉണ്ടായത്. ഈ മാസം ഒന്നിനാണ് കർണാടകയിലെ ഹാസനിൽ എൺപ്പത്തിരണ്ടുകാരനായ ഹീര ഗൗഡയാണ് മരിച്ചത്.

‘ഹോങ്കോങ് ഫ്ലു’ എന്നും പേരുള്ള എച്ച്3എൻ2 (H3N2) വൈറസ് ബാധതരുടെ എണ്ണം രാജ്യത്ത് വർധിച്ചു വരികയാണ്. കൊവിഡിന് സമാനമായ ലക്ഷണങ്ങലാണ് എച്ച്3എൻ2 നും ഉള്ളത്. പനി, ചുമ, തൊണ്ട വേധന, കഫക്കെട്ട് തുടങ്ങിയവയാണ് എച്ച്3 എൻ2 (H3N2) വിന്‍റെ ലക്ഷണങ്ങൾ. ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നൽകുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com