അധ്യാപകനെ വെടിവച്ച് വിദ്യാർഥികൾ; ഗ്യാങ്സ്റ്റർമാരാണെന്നും 39 തവണ കൂടി വെടിവയ്ക്കുമെന്നും ഭീഷണി| video

‘നിൻ്റെ കാല് ഞങ്ങൾ പിഴുതെടുക്കും. ആകെ ഒരു തവണയേ വെടിവച്ചുള്ളൂ ഇനി 39 എണ്ണം ബാക്കിയുണ്ട്', വീഡിയോയിൽ കുട്ടി പറയുന്നു
അധ്യാപകനെ വെടിവച്ച് വിദ്യാർഥികൾ; ഗ്യാങ്സ്റ്റർമാരാണെന്നും 39 തവണ കൂടി വെടിവയ്ക്കുമെന്നും ഭീഷണി| video
Updated on

ലഖ്‌നൗ: ഉത്തർപ്രദേശിൽ കോച്ചിംഗ് സെൻ്ററിലെ അധ്യാപകനെ വെടിവച്ച് 2 വിദ്യാർഥികൾ. സുമിത് സിംഗ് എന്ന അധ്യാപകൻ്റെ കാലിലാണ് ഇവർ വെടിവച്ചത്. ശേഷം ഇനിയും 39 തവണ കൂടി വെടിവയ്ക്കുമെന്ന് ഭീഷണിയുമായി വീഡിയോ പുറത്തുവിട്ടു.

യുപിയിലെ മാലുപൂരിലാണ് സംഭവം. കോച്ചിംഗ് സെൻ്ററിലെ വെടിയുതിർത്ത ഇവർ പിന്നീട് വിഡിയോ ചിത്രീകരിക്കുകയായിരുന്നു. നിൻ്റെ കാല് ഞങ്ങൾ പിഴുതെടുക്കുമെന്നും ആകെ ഒരു തവണയേ വെടിവച്ചുള്ളൂ ഇനി 39 എണ്ണം ബാക്കിയുണ്ട് എന്നും വീഡിയോയിൽ കുട്ടി പറയുന്നു. തങ്ങൾ ഗ്യാങ്സ്റ്റർമാരാണെന്നും പറയുന്നത് വീഡിയോയിൽ കാണാം.

ഇരുവർക്കുമെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്‌തു. കാലിൽ വെടിയേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com