'സ്ത്രീകളെ ഗർഭിണികളാക്കാൻ പുരുഷന്മാരെ ആവശ്യമുണ്ട്'; വിചിത്ര തട്ടിപ്പിൽ ഇരയായത് നിരവധി പേർ

2 പേർ അറസ്റ്റിൽ
2 under Arrest in Posting Fake Ad On Social Media Offering Money To ‘Impregnate’ Women
'സ്ത്രീകൾക്ക് ഗർഭിണികളാക്കാൻ പുരുഷന്മാരെ ആവശ്യമുണ്ട്'; വിചിത്ര തട്ടിപ്പിൽ ഇരയായത് നിരവധി പേർ
Updated on

എത്രയൊക്കെ സൂക്ഷിച്ചു എന്നു പറഞ്ഞാലും നമ്മൾ പോലും അറിയാതെ നമ്മൾ പറ്റിക്കപ്പെടലിന്‍റെ ഇരകളായി മാറിയേക്കാം. അത് എപ്പോഴാണ് എങ്ങനെയാണ് എപ്രകാരമാണെന്നോ ഒരു ഉറപ്പും ഇല്ല. കണ്ണടച്ച് തുറക്കുന്ന നേരം മതി കയ്യീന്ന് കാശ് പോവാൻ. അത്തരത്തിൽ വിചിത്രമായ തട്ടിപ്പ് നടത്തിയ കേസിൽ ഹരിയാനയിൽ രണ്ടുപേർ അറസ്റ്റിലായി.

ഇനി സംഭവം എന്താണെന്നല്ലെ..!! യുവതികളെ ​ഗർഭിണികളാക്കാൻ പുരുഷന്മാരെ ആവശ്യമുണ്ട് എന്നായിരുന്നു ആ പരസ്യം. തട്ടിപ്പ് പരസ്യങ്ങൾ നൽകി ആളുകളെ പറ്റിക്കാൻ ശ്രമിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ അജാസ്, ഇർഷാന്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കുട്ടികളെ വേണം എന്ന് ആ​ഗ്രഹമുള്ള സ്ത്രീകൾക്ക് ഗർഭിണികളാക്കാൻ പുരുഷന്മാരെ ആവശ്യമുണ്ടെന്ന് ആദ്യം ഇവർ വിവിധ സോഷ്യൽ മീഡിയകളിൽ പരസ്യം നൽകി. ഇതിനായി ചില സ്ത്രീകളുടെ ചിത്രങ്ങളും പരസ്യത്തിനൊപ്പം നൽകി. ഈ പരസ്യത്തിൽ ചിലർ വീണുപോവുകയും അത്തരത്തിൽ വിളിച്ചവരോട് ആദ്യം രജിസ്ട്രേഷൻ ഫീസും പിന്നെ ഫയൽ ചെയ്യാനും മറ്റുമായി എന്നു പറഞ്ഞും പണം കൈക്കലാക്കും. എല്ലാം കൃത്യമായി നടന്ന ശേഷം ഇവരെ ബ്ലോക്ക് ചെയ്തു. സംഭവത്തിൽ പരാതിയുമായി നിരവധി ആളുകളാണ് രം​ഗത്ത് വന്നത്. തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ ഇവരുടെ 4 വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളും നിരവധി വ്യാജ പരസ്യങ്ങളും കണ്ടെത്തി. ശനിയാഴ്ച പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.