റിഫൈനറിയിൽ വിഷവാതക ചോർച്ച; മലയാളി അടക്കം 2 പേർ മരിച്ചു

കോഴിക്കോട് സ്വദേശിയും എംആർപിഎൽ ഓപ്പററ്റേറുമായ ബിജിൽ പ്രസാദും ഉത്തർ പ്രദേശ് സ്വദേശി ദീപ് ചന്ദ്രയുമാണ് മരിച്ചത്
2 workers including a malayali died in mangaluru mrpl plant after gas leakage

എംആർപിഎൽ റിഫൈനറി

Updated on

ബംഗളൂരു: മംഗളൂരു റിഫൈനറി ആൻഡ് പെട്രോ കെമിക്കൽ ലിമിറ്റഡിൽ (എംആർപിഎൽ) വിഷവാതക ചോർച്ചയുണ്ടായതിനെത്തുടർന്ന് മലയാളി അടക്കം രണ്ടു ജീവനക്കാർ മരിച്ചു.

കോഴിക്കോട് സ്വദേശിയും എംആർപിഎൽ ഓപ്പററ്റേറുമായ ബിജിൽ പ്രസാദും ഉത്തർ പ്രദേശ് സ്വദേശി ദീപ് ചന്ദ്രയുമാണ് മരിച്ചത്. ശനിയാഴ്ച രാവിലെയോടെയായിരുന്നു അപകടമുണ്ടായത്.

പ്ലാന്‍റിലെ ടാങ്ക് പ്ലാറ്റ്ഫോമിനു മുകളിലായി ഇരുവരെയും ബോധരഹിതരായി കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സ്ഥാപനത്തിലുള്ള മറ്റൊരു ജീവനക്കാരനും രക്ഷാപ്രവർത്തനത്തിനിടെ പരുക്കേറ്റിട്ടുണ്ട്.

പരുക്കേറ്റയാൾ അപകടനില തരണം ചെയ്തതായി അധികൃതർ വ‍്യക്തമാക്കി. അപകടകാരണമെന്താണെന്ന് ഇതുവരെ കമ്പനി വ‍്യക്തമാക്കിയിട്ടില്ല. വിഷയം അന്വേഷിക്കുന്നതിനായി എംആർപിഎൽ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com