ബാർബിക്യൂ ചിക്കൻ തയാറാക്കിയ അടുപ്പിൽ നിന്നും വിഷവാതകം ശ്വസിച്ചു; 2 യുവാക്കൾ മരിച്ചു

വെള്ളിയാഴ്ചയാണ് ഇവർ റിസോർട്ടിലെത്തിയത്
2 youths die from toxic fumes after barbecue mishap
ബാർബിക്യൂ ചിക്കൻ തയാറാക്കിയ അടുപ്പിൽ നിന്നും വിഷ വാതകം ശ്വസിച്ച് 2 യുവാക്കൾ മരിച്ചുRepresntative
Updated on

ചെന്നൈ: ബാർബിക്യൂ ചിക്കൻ തയാറാക്കിയ ശേഷം കെടുത്താത്ത കൽക്കരി അടുപ്പിൽ നിന്നും പുക ശ്വസിച്ച് കൊടൈക്കനാലിൽ 2 യുവാക്കൾ മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശികളായ ആനന്ദ ബാബു, ജയകണ്ണൻ എന്നിവരാണു ചിന്നപ്പള്ളത്തെ റിസോർട്ടിൽ ഉറക്കത്തിൽ മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന സഹോദരൻമാരായ ശിവശങ്കറും ശിവരാജും മറ്റൊരു മുറിയിൽ ഉറങ്ങിയതിനാൽ രക്ഷപ്പെട്ടു.

വെള്ളിയാഴ്ചയാണ് ഇവർ റിസോർട്ടിലെത്തിയത്. ലിവിങ് റൂമിൽ ബാർബിക്യൂ ചിക്കൻ പാകം ചെയ്ത ശേഷം അടുപ്പിലെ തീ കെടുത്താതെയാണു സംഘം ഉറങ്ങാൻ പോയത്. രാവിലെ യുവാക്കൾ ഉണരാതിരുന്നതിനെ തുടർന്ന് മെഡിക്കൽ സംഘം എത്തി നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. അടുപ്പ് കെടുത്താതിരുന്നതിനാലുണ്ടായ വിഷ വാതകം ശ്വസിച്ച് ശ്വാസം മുട്ടിയാണ് മരണമെന്ന് പ്രാഥമിക അന്വേഷണത്തിനു ശേഷം പൊലീസ് വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com