ശക്തമായ മഴ: ഗുജറാത്തിൽ ഇടിമിന്നലേറ്റ് 20 പേർ മരിച്ചു

മഴയിൽ വിവിധയിടങ്ങളിൽ കൃഷിനാശമുണ്ടായതായാണ് റിപ്പോർട്ട്
Thunder
Thunder
Updated on

അഹമ്മദാബാദ്: ഗുജറാത്തിൽ ഇടിമിന്നലേറ്റ് 20 പേർ മരിച്ചു. അപ്രതീക്ഷിതമായി പെയ്ത മഴയിൽ നിരവധി നാശനഷ്ടങ്ങളുണ്ടായതാണ് വിവരം. ഞായറാഴ്ച മുതൽ ഇവിടെ ശക്തമായ മഴയാണ്. ഇന്നും മഴ കനക്കുമെന്നാണ് കലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.

അപകടത്തിൽകേന്ദ്ര മന്ത്രി അമിത് ഷാ അനുശോചനമറിയിച്ചു. 'മോശം കാലവസ്ഥയിലും ഇടിമിന്നലിലും ഗുജറാത്തിൽ നിരവധി പേർ മരിച്ചത് ദുഃഖകരമായ വാർത്താണ്. ഈ ദുരന്തത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങൾക്ക് അഗാധമായ അനുശോചനം അറിയിക്കുന്നു. പ്രാദേശിക ഭരണകൂടം ആശ്വാസ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അപകടത്തിൽ പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ'- അമിത് ഷാ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com