ഡയപ്പർ തുണയായി; കുരങ്ങ് തട്ടിപ്പറിച്ച് കിണറ്റിലിട്ട 20 മാസം പ്രായമായ കുഞ്ഞിനെ രക്ഷപ്പെടുത്തി

സംഭവം ഉണ്ടായത് ചത്തിസ്ഗഢിലെ സീനി ഗ്രാമത്തിലാണ്
20-month-old baby rescued after monkey snatches him from well

കുരങ്ങ് തട്ടിപ്പറിച്ച് കിണറ്റിലിട്ട 20 മാസം പ്രായമായ കുഞ്ഞിനെ രക്ഷപ്പെടുത്തി

Updated on

റായ്പൂർ: കുരങ്ങ് അമ്മയുടെ കൈയിൽ നിന്ന് തട്ടിയെടുത്ത് കിണറ്റിലെറിഞ്ഞ 20 ദിവസം പ്രായമായ കുഞ്ഞിനെ രക്ഷപ്പെടുത്തി. കിണറ്റിൽ വീണ കുഞ്ഞിന് തുണയായത് ധരിച്ചിരുന്ന ഡയപ്പറായിരുന്നു. കുഞ്ഞ് മുങ്ങിപ്പോകാതിരുന്നത് ഡയപ്പർ ധരിച്ചതിനാലാണ്. അമ്മ കുഞ്ഞിന് പാൽ കൊടുക്കുന്നതിനിടെയാണ് കുരങ്ങ് വീട്ടിൽ പ്രവേശിച്ചത്. നിലവിളി കേട്ട ഗ്രാമവാസികൾ പെട്ടെന്ന് ഒത്തുകൂടി. കുരങ്ങിനെ പിന്തുടർന്നെങ്കിലും കുഞ്ഞിനെ കാണാതായി.

തിരച്ചിലിനിടയിൽ, കുഞ്ഞ് കിണറ്റിൽ പൊങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഡയപ്പർ കുഞ്ഞിനെ താങ്ങി നിർത്തുകയും മുങ്ങിത്താഴാതിരിക്കാൻ സഹായിക്കുകയും ചെയ്തു. ഗ്രാമവാസികൾ ബക്കറ്റ് ഉപയോഗിച്ച് ഉടൻ തന്നെ കുഞ്ഞിനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തു.

ആ സമയത്ത് ഒരു ചടങ്ങിന് വേണ്ടി ഗ്രാമത്തിലെത്തിയ നഴ്സ് രാജേശ്വരി രഥോർ കുഞ്ഞിന് അടിയന്തര സിപിആർ നൽകി. നിമിഷങ്ങൾക്കുള്ളിൽ കുഞ്ഞിന്‍റെ ശ്വാസോച്ഛ്വാസം പുനരാരംഭിച്ചു. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന് പരുക്കുകളില്ലെന്നാണ് വിവരം.ചത്തിസ്ഗഢിലെ സീനി ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com