20 year old killed on Goa beach during robbery attempt; Three people are under arrest
കവർച്ചാ ശ്രമത്തിനിടെ ഗോവ ബീച്ചിൽ ഇരുപതുകാരൻ കൊല്ലപ്പെട്ടു; മൂന്ന് പേർ അറസ്‌റ്റിൽ

കവർച്ചാ ശ്രമത്തിനിടെ ഗോവ ബീച്ചിൽ ഇരുപതുകാരൻ കൊല്ലപ്പെട്ടു; മൂന്ന് പേർ അറസ്‌റ്റിൽ

ഡൽഹിയിൽ നിന്നു വിനോദ സഞ്ചാരത്തിനായി ഗോവയിൽ എത്തിയതായിരുന്നു ഹരീഷ്
Published on

പനാജി: ഗോവയിലെ പ്രശസ്‌തമായ ബാഗ ബീച്ചിൽ മോഷണ ശ്രമത്തിനിടെ ഇരുപതുവയസുകാരൻ കൊല്ലപ്പെട്ടു. ഡൽഹി സ്വദേശി ഹരീഷ് താൻവാർ (20) ആണ് കൊല്ലപ്പെട്ടത്. ഡൽഹിയിൽ നിന്നും വിനോദ സഞ്ചാരത്തിനായി ഗോവയിൽ എത്തിയതായിരുന്നു ഹരീഷ്.

ഞായറാഴ്ച്ച ബാഗ ബീച്ചിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഒറ്റക്ക് ഇരിക്കുകയായിരുന്നു ഹരീഷ് തുടർന്ന് മൂന്ന് പ്രതികൾ ഇയാളുടെ ബാഗ് തട്ടിപറിക്കാൻ ശ്രമിച്ചു ഹരീഷ് എതിർത്തപ്പോൾ പ്രതികളിലൊരാൾ കുത്തുകയായിരുന്നു സംഘർഷത്തിനിടെ ഇയാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. തിങ്കളാഴ്ച്ച രാവിലെ ബാഗ ബീച്ചിലാണ് മൃതശരീരം കണ്ടെത്തിയത്. സാഹിൽ കുമാർ, നൂർ ഖാൻ, സുനിൽ വിശ്വകർമ എന്നീ മൂന്ന് പ്രതികളെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തു, അവർ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

ഉത്തർപ്രദേശ് സ്വദേശിയായ നൂർ ഖാൻ ഗോവയിലെ കലാൻഗുട്ടെ ബീച്ചിനടുത്ത് തയ്യൽക്കാരനായി ജോലി ചെയ്‌തുവരികയായിരുന്നു. ഉത്തരാഖണ്ഡ് സ്വദേശിയായ കുമാറും നേപ്പാൾ സ്വദേശിയായ സുനിലും മുമ്പ് മോഷണങ്ങളിൽ ഏർപെട്ടിരുന്നതായും പൊലീസ് വ‍്യക്തമാക്കി .ചൊവ്വാഴ്‌ച വൈകീട്ട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മൂന്ന് പേരെയും നാല് ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.

logo
Metro Vaartha
www.metrovaartha.com