
ഡൽഹിയിൽ 20 കാരി വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് യുവതിയെ വെടിവച്ച് കൊലപ്പെടുത്തി. ഡൽഹിയിലെ ജിടിബി എൻക്ലേവിലെ സുന്ദർ നാഗ്രിക്ക് എതിർവശത്തുള്ള എംഐജി ഫ്ലാറ്റ്സിന് സമീപമുള്ള സർവീസ് റോഡിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. 20 വയസ് തോന്നിക്കുന്ന യുവതിയാണ് മരിച്ചത്.
"യുവതിയുടെ ശരീരത്തിൽ 2 തവണ വെടിയേറ്റിട്ടുണ്ട്. എന്നാൽ മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ തിരിച്ചറിയാനും കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും കണ്ടെത്താനുള്ള ശ്രമത്തിലാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ." പൊലീസ് പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.