ഡൽഹിയിൽ ഇരുനൂറോളം പേർ ബിജെപിയിൽ ചേർന്നു

ബിജെപി കേരള വിഭാഗം മഹാരാഷ്‌ട്ര സംസ്ഥാന കൺവീനർ കെ.ബി. ഉത്തംകുമാറാണ് ഇവരെ ബിജെപിയിലേക്ക് കൊണ്ടുവന്നത്
200 join BJP in Delhi
ഡൽഹിയിൽ ഇരുനൂറോളം പേർ ബിജെപിയിൽ ചേർന്നു
Updated on

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വ്യവസായ - വാണിജ്യ രംഗത്തെ പ്രമുഖരും പ്രൊഫഷണലുകളും വിദ്യാർഥികളും ഉൾപ്പെടെ ഇരുനൂറോളം പേർ ബിജെപിയിൽ ചേർന്നു. പതിറ്റാണ്ടുകളായി ഡൽഹിയിൽ സ്ഥിരതാമസക്കാരായ പ്രശാന്ത് സോളങ്കി, സോനം സോളങ്കി, അനിതാ ദേവി, വിജേഷ് നായർ, വിഭേഷ്‌ നായർ തുടങ്ങി ഇരുനൂറോളം പേരാണ് പാർട്ടിയിൽ ചേർന്നത്.

200 join BJP in Delhi

ബിജെപി ഡൽഹി സംസ്ഥാന സമിതി ഓഫിസിൽ നടത്തിയ ചടങ്ങിൽ സംസ്ഥാന പ്രസിഡന്‍റ് വീരേന്ദ്ര സചിദേവും ജനറൽ സെക്രട്ടറി അശോക് ഠാക്കൂറും പുതിയ അംഗങ്ങളെ ഷാളണിയിച്ച് സ്വീകരിച്ചു. ബിജെപി കേരള വിഭാഗം മഹാരാഷ്‌ട്ര സംസ്ഥാന കൺവീനർ കെ.ബി. ഉത്തംകുമാറാണ് ഇവരെ ബിജെപിയിലേക്ക് കൊണ്ടുവന്നത്.

ഫെബ്രുവരിയിൽ ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് പാർട്ടിയുടെ അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് ബിജെപി നേതാക്കളുടെ പ്രതീക്ഷ.

Trending

No stories found.

Latest News

No stories found.