
കന്യാകുമാരി: സാമൂഹ്യ നീതി മുൻ നിർത്തിയുള്ള നവോത്ഥാന മുന്നേറ്റത്തിന് തുടക്കം കുറിച്ച തോൾശീലൈ പോരാട്ടം അഥാവാ മാറുമറയ്ക്കൽ സമരത്തിന്‍റെ 200-ാമത് വാർഷികാഘോഷം മാർച്ച് ആറിന് നാഗർകോവിൽ നാഗരാജ തിടലിൽ നടക്കും. ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും.
സിപിഎം കന്യാകുമാരി ജില്ലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. തമിഴ് നാട്ടിലെ പ്രധാനപ്പെട്ട മിക്ക നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.