2025 ലെ ആദായനികുതി ബിൽ കേന്ദ്രം പിൻവലിച്ചു

ഈ വർഷം ഫെബ്രുവരി 13 ന് ലോക്സഭയിൽ അവതരിപ്പിച്ച ആദായനികുതി ബില്ലാണ് വെള്ളിയാഴ്ച സർക്കാർ പിൻവലിച്ചത്
2025 Income Tax Bill withdrawn by Centre

2025 ലെ ആദായനികുതി ബിൽ കേന്ദ്രം പിൻവലിച്ചു

Representative image
Updated on

ന്യൂഡൽഹി: 2025 ലെ ആദായനികുതി ബിൽ പിൻവലിച്ച് കേന്ദ്രം. പുതിയ പതിപ്പ് ഓഗസ്റ്റ് 11 ന് പുറത്തിറക്കും. ആറ് പതിറ്റാണ്ട് പഴക്കമുള്ള 1961 ലെ ആദായനികുതി നിയമത്തിന് പകരമായി ഈ വർഷം ഫെബ്രുവരി 13 ന് ലോക്സഭയിൽ അവതരിപ്പിച്ച ആദായനികുതി ബില്ലാണ് വെള്ളിയാഴ്ച സർക്കാർ ഔദ്യോഗികമായി പിൻവലിച്ചതായി അറിയിച്ചത്.

ബിജെപി എംപി ബൈജയന്ത് പാണ്ഡെയുടെ അധ്യക്ഷതയിലുള്ള സെലക്ട് കമ്മിറ്റി നൽകിയ മിക്ക ശുപാർശകളും ഉൾപ്പെടുത്തി പുതുക്കിയ ബില്ലിന്‍റെ പതിപ്പ് ഓഗസ്റ്റ് 11 തിങ്കളാഴ്ച സഭയിൽ അവതരിപ്പിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

നിയമനിർമാണത്തിന്‍റെ ഒന്നിലധികം പതിപ്പുകൾ ആശയക്കുഴപ്പത്തിന് വഴിവച്ചേക്കാമെന്നും ഇത് ഒഴിവാക്കി എല്ലാ നിർദിഷ്ട മാറ്റങ്ങളും പ്രതിഫലിപ്പിക്കുന്ന ഒരൊറ്റ ഏകീകൃത കരട് ബില്ല് പ്രാബല്യത്തിലാക്കുകയാണ് പിൻവലിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നും വൃത്തങ്ങൾ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com