ഛത്തീസ്ഗഢിൽ വനിതകളുൾപ്പെടെ 21 മാവോയിസ്റ്റുകൾ കീഴടങ്ങി; ആയുധങ്ങളും കൈമാറി

13 വനിതാ മാവോയിസ്റ്റുകളുൾപ്പെടെ 21 പേരാണ് കീഴടങ്ങിയത്
21 maoists surronded in chattisgart

ഛത്തീസ്ഗഢിൽ വനിതകളുൾപ്പെടെ 21 മാവോയിസ്റ്റുകൾ കീഴടങ്ങി; ആയുധങ്ങളും കൈമാറി

Updated on

റായ്പൂർ: ഛത്തീസ്ഗഢിൽ 21 ഓളം മാവോയിസ്റ്റുകൾ കീഴടങ്ങി. 18 ഓളം ആയുധങ്ങളുമായി 13 വനിതാ മാവോയിസ്റ്റുകളുൾപ്പെടെയുള്ളവരാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

ബസ്തർ റേഞ്ച് പൊലീസ് ആരംഭിച്ച 'പുന മാർഗം; പുനരധിവാസത്തിലൂടെ പുനഃസംയോജനം' (Poona Margem: Rehabilitation through Reintegration) എന്ന സംരംഭത്തിന് കീഴിലാണ് മാവ‍ോയിസ്റ്റുകൾ ആയുധങ്ങളുമായി കീഴടങ്ങിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

എകെ 47എസ്, 2 ഐഎൻഎസ്എഎസ് തോക്കുകൾ, 4 എസ്എൽആർ തോക്കുകൾ, 6- 303 തോക്കുകൾ, 2 ഒറ്റ ഷോട്ട് തോക്കുകൾ, ബാരൽ ഗ്രനേഡ് ലോഞ്ചർ എന്നിവയാണ് മാവോയിസ്റ്റുകൾ കൈമാറിയത്.

ഒക്ടോബർ 17 ന് ബസ്തർ ജില്ലയിലെ ജഗ്ദൽപൂരിൽ കേന്ദ്ര കമ്മിറ്റി അംഗം ഉൾപ്പെടെ 210 നക്സലൈറ്റുകൾ കീഴടങ്ങിയിരുന്നു. അവർ 153 ആയുധങ്ങളും കൈമാറിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com