അമ്മയെ കുത്തിയ ശേഷം കെട്ടിടത്തിന്‍റെ അഞ്ചാം നിലയിൽ നിന്ന് ചാടി 21 കാരൻ ജീവനൊടുക്കി

സാഗർ യാദവ് എന്നയാളാണ് മരണപ്പെട്ടത്
21-year-old man commits suicide by jumping from fifth floor after stabs mother

അമ്മയെ കുത്തിയ ശേഷം കെട്ടിടത്തിന്‍റെ അഞ്ചാം നിലയിൽ നിന്ന് ചാടി 21 കാരൻ ജീവനൊടുക്കി

പ്രതീകാത്മക ചിത്രം

Updated on

ലഖ്നൗ: സ്വന്തം മാതാവിനെ കുത്തിയ ശേഷം 21 കാരൻ ജീവനൊടുക്കി. ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. സാഗർ യാദവ് എന്നയാളാണ് ബിഷ്റാഖ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കെട്ടിടത്തിന്‍റെ അഞ്ചാം നിലയിൽ നിന്നും ചാടി ആത്മഹത‍്യ ചെയ്തത്.

ഇയാളുടെ മാനസിക നില തകരാറിലാണെന്നാണ് പൊലീസ് പറയുന്നത്. ശനിയാഴ്ച സാഗർ യാദവും അമ്മയും തമ്മിൽ തർക്കമുണ്ടായതായും ഇതേത്തുടർന്ന് കത്തി കൊണ്ട് അമ്മയെ കുത്തിയ ശേഷം ചാടി ജീവനൊടുക്കുകയായിരുന്നു. സാഗറിനെ ആശുപത്രിയിലെത്തിക്കുകയും ഡോക്റ്റർമാർ മരണം സ്ഥിരീകരിക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു. സാഗറിന്‍റെ അമ്മ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

logo
Metro Vaartha
www.metrovaartha.com