സ്ഫോടക വസ്തുക്കളുമായി 22 മാവോയിസ്റ്റുകൾ അറസ്റ്റിൽ

ഛത്തീസ്ഗഡിലെ ബിജാപൂരിൽ നിന്നുമാണ് മാവോയിസ്റ്റുകളെ പിടികൂടിയത്
22 Maoists arrested with explosives in chhattisgarh

സ്ഫോടക വസ്തുക്കളുമായി 22 മാവോയിസ്റ്റുകൾ അറസ്റ്റിൽ

representative image

Updated on

ബിജാപൂർ: സ്ഫോടക വസ്തുക്കളുമായി മാവോയിസ്റ്റുകളെ പിടികൂടി. ഛത്തീസ്ഗഡിലെ ബിജാപൂരിൽ നിന്നുമാണ് മാവോയിസ്റ്റുകളെ പിടികൂടിയത്.

ടെക്മെൽട്ട ഗ്രാമത്തിൽ പൊലീസ് നടത്തിയ ഓപ്പറേഷനിൽ 22 മാവോയിസ്റ്റുകളെയാണ് പിടികൂടിയത്. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു. ഇവർ 19നും 45നും ഇടയിൽ പ്രായമുള്ളവരാണെന്നാണ് വിവരം.

അതേസമയം കഴിഞ്ഞ ദിവസം ബസ്തറിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. ഇവരിൽ നിന്നും എകെ 47 ഉൾപ്പെടയുള്ള തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിരുന്നു.

2025ൽ ഛത്തീസ്ഗഡിൽ ആകെ 140 മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നതായാണ് പൊലീസ് വ‍്യക്തമാക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com