ആൺകുട്ടി വേണമെന്ന് കുടുംബം; 22 കാരി ആറാമതും ഗർഭിണി! ആശങ്ക പങ്കുവച്ച് ഡോക്റ്റർ

കടുത്ത ശ്വാസംമുട്ടലും ക്ഷീണവും തളർച്ചയും യുവതിക്കുണ്ട്
22 year old pregnant for 6th time due to pressure for boy baby

ആൺകുട്ടി വേണമെന്ന് കുടുംബം; 22 കാരി ആറാമതും ഗർഭിണി! ആശങ്ക പങ്കുവച്ച് ഡോക്റ്റർ

Representative Image

Updated on

കുടുംബം നോക്കാന്‍ ആണ്‍കുട്ടി വേണമെന്ന ഭര്‍തൃവീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ആറാമതും ഗര്‍ഭിണിയായി ഒരു 22 കാരി. ഉത്തർപ്രദേശിലെ ബാഗ്പെട്ട് ജില്ലയിലാണ് സംഭവം. പ്രഗ്യ തോമാറെന്ന ഗൈനകോളജിസ്റ്റാണ് ഈ വിവരം പുറത്തു വിട്ടത്.

തുടർച്ചയായ ഗർഭധാരണത്തിലൂടെ 22 കാരിയുടെ ജീവൻ അപകടത്തിലായിട്ടുണ്ടെന്നും കുടുംബവും സമൂഹവും വ്യക്തികളെ സമ്മർ‌ദത്തിലാക്കരുതെന്നും ഡോക്റ്റർ പ്രതികരിക്കുന്നു. ഡോക്റ്റർ ഭാര്യയുടെ ആരോഗ്യനിലയെക്കുറിച്ച് സംസാരിച്ചപ്പോൾ ഭർത്താവ് കുപിതനായെന്നും ഡോക്റ്റർ പറയുന്നു.

നിലവിൽ 5 മാസം ഗർഭിണിയാണ് യുവതി. കടുത്ത ശ്വാസംമുട്ടലും ക്ഷീണവും തളർച്ചയും യുവതിക്കുണ്ട്. 15 വയസിൽ വിവാഹിതയായ യുവതി 7 വർഷത്തിനുള്ളിൽ ആറാം തവണയാണ് ഗർഭിണിയാവുന്നത്. ഇവരുടെ 5 കുട്ടികളിൽ ഒരാൾ ആൺകുട്ടിയാണ്. എന്നാൽ ഒരു ആൺകുട്ടി പോരെന്നാണ് ഭർതൃ കുടുംബം പറയുന്നത്.

സമൂഹമാധ്യമത്തിൽ ഇത് പുതിയ ചർച്ചയ്ക്ക് വഴിവച്ചു. സ്ത്രീകൾക്ക് കുറച്ചെങ്കിലും ബഹുമാനം നൽകണമെന്നും സ്ത്രീകളുടെ അഭിപ്രായത്തിനും താത്പര്യത്തിനും വില നൽകണമെന്നും ആളുകൾ അഭിപ്രായപ്പെടുന്നു. ജനങ്ങൾക്ക് അവബോധം സൃഷ്ടിക്കാനുള്ള നടപടികൾ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും ആളുകൾ അഭിപ്രായപ്പെടുന്നു.

logo
Metro Vaartha
www.metrovaartha.com