എയർ ഹോസ്റ്റസിനെ കഴുത്തറുത്ത നിലയിൽ കണ്ടത്തിയ സംഭവം: ക്ലീനർ അറസ്റ്റിൽ

സിസിടിവി ദൃങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
Rupal Ogre (25)
Rupal Ogre (25)
Updated on

മുംബൈ: എയർ ഹോസ്റ്റസ് ട്രെയിനിയായ യുവതിയെ അന്ധേരിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. യുവതി താമസിച്ചിരുന്ന ഫ്ലാറ്റിലെ ക്ലീനിങ് തൊഴിലാളിയായ വിക്രം അത്വാൾ (40) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഫ്ലാറ്റിലെ സിസിടിവി ദൃങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതേ ഫ്ളാറ്റിൽ ജോലി ചെയ്തിരുന്ന ഇയാളുടെ ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്.

അന്ധേരിയിലെ എന്‍ജി കോംപ്ലക്സിലെ ഫ്ലാറ്റിൽ കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഛത്തിസ്ഗഡ് സ്വദേശിയായ റുപാൽ ഓഗ്രി(25) യുടെ മൃതദേഹമാണ് ഫ്ലാറ്റിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. എയർ ഇന്ത്യയിലെ പരിശീലത്തിനായി കഴിഞ്ഞ ഏപ്രിലിലാണ് റുപാൽ മുബൈയിൽ എത്തിയത്.

കുറച്ച് നാളുകളായി റുപാലിനൊപ്പം സഹോദരിയും ഇവരുടെ പുരുഷ സുഹൃത്തും ഉണ്ടായിരുന്നുവെന്ന് പൊലീസിന്‍റെ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. എന്നാൽ എട്ടു ദിവസം മുന്‍പ് വിദേശത്തേക്ക് പോയ ഇവരെ പൊലീസ് തന്നെ വിളിച്ചാണ് വിവരമറിയിച്ചതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

കഴിഞ്ഞ ഞായറാഴ്ച റുപാൽ വീട്ടിലേക്ക് വിളിക്കാത്തതിനെ തുടർന്ന് വീട്ടുകാർ മുംബൈയിലുള്ള സുഹൃത്തുക്കളോട് ഫ്ലാറ്റിൽ ചെന്നന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ഏറെ നേരം വിളിച്ചിട്ടും വാതിൽ തുറക്കാതെ വന്നതോടെ ഇവർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി വാതിൽ തകർത്ത് അകത്തു കടന്നപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു.

ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്‌ടർമാർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com