പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 28 കാരി അറസ്റ്റിൽ

ജൂബിലി ഹിൽസിൽ വീട്ടു ജോലിക്കാരിയായ യുവതിയാണ് ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായത്.
28-year-old woman arrested for sexually assaulting minor boy

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 28 കാരി അറസ്റ്റിൽ

Updated on

ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 28 വയസുകാരി അറസ്റ്റിൽ. ജൂബിലി ഹിൽസിൽ വീട്ടു ജോലിക്കാരിയായ യുവതിയാണ് ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായത്. ഇതേ വീട്ടിലെ ജോലിക്കാരിയുടെ മകനെയാണ് യുവതി ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയെ യുവതി ചുംബിക്കുന്നതു കണ്ട കെട്ടിടത്തിന്‍റെ മാനെജരാണ് കുട്ടിയുടെ അമ്മയെ വിവരം അറിയിച്ചത്.

തുടർന്ന അമ്മ യുവതിയോട് ചോദിച്ചപ്പോൾ സഹോദരനെ പോലെയാണ് കുട്ടിയെന്നും സ്നേഹം കൊണ്ടാണ് ചുംബിച്ചതെന്നുമായിരുന്നു യുവതിയുടെ മറുപടി. ഇനി ഇത് ആവർത്തിക്കരുതെന്നും യുവതിക്ക് അമ്മ താക്കീത് നൽകിയിരുന്നു. അപ്പോൾ തന്നെ മകനോട് ഇതിനെപ്പറ്റി ചോദിച്ചപ്പോൾ കരഞ്ഞതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ലെന്നും അമ്മ പറയുന്നു.

അടുത്ത ദിവസം ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ്, കുട്ടി ഒറ്റയ്ക്കായിരുന്ന സമയത്ത് യുവതി പലപ്പോഴും മോശമായി പെരുമാറിയെന്നും ഒന്നിലധികം സമയം നിർബന്ധിച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടെന്നും വെളിപ്പെടുത്തിയത്.

ഇക്കാര്യങ്ങൾ പുറത്തുപറഞ്ഞാൽ മോഷണക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുട്ടി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.

യുവതിക്കെതിരേ പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com