
ബംഗളൂരു: സ്കൂളിൽ ഉച്ചഭക്ഷണത്തിനായി തയാറാക്കിയ സാമ്പാറിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ രണ്ടാം ക്ലാസ് വിദ്യാർഥിനി ചികിത്സയ്ക്കിടെ മരിച്ചു. കലബുറഗി അഫ്സൽപുര ചിന്നമഗേര ഗവ.പ്രൈമറി സ്കൂൾ വിദ്യാർഥി മഹന്തമ്മ ശിവപ്പ ജാംദാർ (8) ആണു മരിച്ചത്.
സ്കൂൾ പ്രധാനാധ്യാപികയെയും മറ്റൊരു അധ്യാപകനെയും പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു.