
പ്രയാഗ് രാജ്: അനധികൃതമായി തത്തകളെ കടത്താൻ ശ്രമിച്ച അന്തർസംസ്ഥാന സംഘത്തിലെ 3 പേർ ഉത്തർപ്രദേശിൽ പിടിയിൽ. ഇവരിൽ നിന്ന് വിൽപ്പന നിയന്ത്രിക്കപ്പെട്ട സ്പീഷ്യസിൽ പെട്ട 500 തത്തകളെ പിടിച്ചെടുത്തു. പ്രയാഗ് രാജിൽ നിന്ന് വാരണാസിയിലേക്ക് തത്തകളായി പോകും വഴി കീഡ്ഗഞ്ചിൽ വച്ചാണ് ഇഞ്ചമാം, മുഹമ്മദ് വാസിം, മുഹമ്മദ് ആരിഫ് എന്നിവർ പിടിയിലായത്.
ഒരു പ്ലാസ്റ്റിക് ബാഗിലും അഞ്ച് കൂടുകളിലുമായാണ് തത്തകളെ കടത്താൻ ശ്രമിച്ചത്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്.