നിർമാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണ് 3 കുട്ടികൾ മരിച്ചു, 5 പേർക്ക് പരുക്ക്

ഒരേ കുടുംബത്തില്‍ലെ 8 കുട്ടികളുടെ മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു.
3 children killed, 5 injured after wall collapse at up
നിർമാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണ് 3 കുട്ടികൾ മരിച്ചു, 5 പേർക്ക് പരുക്ക്

ന്യൂഡൽഹി: കനത്ത മഴയിൽ നിർമ്മാണത്തിലിരിന്ന മതില്‍ തകര്‍ന്നുവീണ് 3 കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45നായിരുന്നു സംഭവം. നിര്‍മാണത്തിലിരുന്ന മതിലിന് സമീപം കളിച്ചുകൊണ്ടിരുന്ന ഒരേ കുടുംബത്തില്‍ലെ 8 കുട്ടികളുടെ മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും 3 പേരുടെ ജീവന്‍ രക്ഷിക്കാനായില്ല.

അഹദ് (4), അൽഫിസ (2), ആദിൽ (8) എന്നിവരാണ് മരിച്ചത്. ആയിഷ (16), ഹുസൈൻ (5), സോഹ്ന (12), വാസിൽ (11), സമീർ (15) എന്നിവർക്കാണ് പരിക്കേറ്റത്. പരുക്കേറ്റ 5 കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. പ്രദേശത്ത് വെള്ളിയാഴ്ച രാവിലെ മുതല്‍ കനത്ത മഴ പെയ്തിരുന്നു. ഈ മഴയിൽ ഭിത്തിയുടെ അടിത്തറ ദുർബലമാകുകയും വൈകുന്നേരത്തോടെ ഇടിഞ്ഞുവീഴുകയും ചെയ്തതായാണ് പ്രാഥമിക നിഗമനം.

Trending

No stories found.

Latest News

No stories found.