പൊലീസുകാരിയെ ബലാത്സംഗം ചെയ്തു; എസ്ഐയും കോൺസ്റ്റബിൾമാരും അടക്കം നാലുപേർക്കെതിരേ കേസ്

രാജസ്ഥാനിലെ ചുരു ജില്ലയിലെ സർദാർഷഹർ പൊലീസ് സ്റ്റേഷനിലാണ് സംഭവം
3 cops raping woman constable

പൊലീസുകാരിയെ ബലാത്സംഗം ചെയ്തു

Updated on

ജയ്പൂർ: പൊലീസുകാരിയെ ബലാത്സംഗം ചെയ്തതിന് എസ്ഐയും രണ്ട് കോൺസ്റ്റബിൾമാരും അടക്കം നാല് പേർക്കെതിരേ കേസ്. രാജസ്ഥാനിലെ ചുരു ജില്ലയിലെ സർദാർഷഹർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. എട്ട് വർഷം മുൻപ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. 2017ൽ സർദാർഷഹർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെ ഉദ്യോഗസ്ഥരടക്കം നാല് പേർ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാട്ടി വനിത കോൺസ്റ്റബിൾ ചുരു പൊലീസ് സൂപ്രണ്ടിന് നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

‌പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പൊലീസുകാർ അടക്കം നാലുപേർക്കെതിരേ സിദ്ധ്മുഖ് പൊലീസ് കേസെടുത്തു.

മുൻപ് സർദാർഷഹർ സ്റ്റേഷനിൽ എസ്എച്ച്ഒയായിരുന്ന ഇപ്പോഴെത്തെ സബ് ഇൻസ്പെക്ടർ സുഭാഷ്, കോൺസ്റ്റബിൾമാരായിരുന്ന രവീന്ദ്ര, ജയ് വീർ അടക്കമുള്ളവർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിക്കി എന്നയാളാണ് നാലാമത്തെ പ്രതി. അതേസമയം ബലാത്സംഗത്തിന് ഇരയായ കോൺസ്റ്റബിളിനെ അച്ചടക്കലംഘനം ആരോപിച്ച് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com