ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ വീണ്ടും കുഞ്ഞതിഥികളെത്തി. നമീബിയൻ ചീറ്റയായ ജ്വാലയ്ക്കാണ് മൂന്നു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ട്വിറ്ററിലൂടെയായിരുന്നു ചീറ്റ കുഞ്ഞുങ്ങൾ പിറന്ന വിവരം അറിയിച്ചത്.
കുനോയുടെ പുതിയ കുഞ്ഞുങ്ങൾ! ജ്വാല എന്ന നമീബിയൻ ചീറ്റ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. രാജ്യത്തുടനീളമുള്ള എല്ലാ വന്യജീവി മുൻനിര പോരാളികൾക്കും വന്യജീവി സ്നേഹികൾക്കും അഭിനന്ദനങ്ങൾ. ഭാരതത്തിലെ വന്യജീവികൾ അഭിവൃദ്ധിപ്പെടട്ടെ എന്ന് ചീറ്റക്കുഞ്ഞുങ്ങളുടെ ചിത്രവും വീഡിയോകളും പങ്കുവച്ചുകൊണ്ട് ഭൂപേന്ദ്ര യാദവ് ട്വീറ്റ് ചെയ്തു.
ജനുവരി ആദ്യം ആഷയെന്ന മറ്റൊരു ചീറ്റയ്ക്കും മൂന്നു കുഞ്ഞുങ്ങൾക്ക് പിറന്നിരുന്നു. മൂന്ന് ചീറ്റക്കുഞ്ഞുങ്ങൾ ആണ് ആഷയ്ക്കും. ഈ കുഞ്ഞുങ്ങളും കഴിഞ്ഞ ദിവസം ജനിച്ച കുഞ്ഞുങ്ങളും പാർക്ക് അധികൃതരുടെ നിരീക്ഷണത്തിലാണ്. 2022 ലാണ് നമീബിയയിൽ നിന്നും കുനോയിലേക്ക് എത്തിച്ച ചീറ്റകളാണിവ