പുരി ജഗന്നാഥ രഥയാത്രയ്ക്കിടെ തിരക്കിൽപ്പെട്ട് 3 പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഒഡീശ സ്വദേശികളായ പ്രഭതി ഭാസ്, ബസന്തി സാഹു, പ്രേംകാന്ത് മൊഹന്തി എന്നിവരാണ് മരിച്ചത്
3 dead and many injured in stampede during jagannath rath yatra odisha puri

പുരി ജഗന്നാഥ രഥയാത്രക്കിടെ തിക്കിലും തിരക്കിലും 3 മരണം; നിരവധി പേർക്ക് പരുക്ക്

Updated on

ഭുവനേശ്വർ: ഒഡീശയിലെ ലോക പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ഒഡീശ സ്വദേശികളായ പ്രഭതി ഭാസ്, ബസന്തി സാഹു, പ്രേംകാന്ത് മൊഹന്തി എന്നിവർ മരിച്ചതായാണ് ദേശീയ മാധ‍്യമങ്ങളുടെ റിപ്പോർട്ട്. രഥയാത്രയിൽ പങ്കെടുക്കാൻ പുരിയിലെത്തിയതായിരുന്നു ഇവർ.

വിഗ്രങ്ങളുമായെത്തിയ രഥങ്ങൾ ശ്രീ ഗുംഡിച്ച ക്ഷേത്രത്തിന് സമീപത്തെത്തിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം. അതേസമയം, പരുക്കേറ്റ പത്തോളം പേരുടെ ആരോഗ‍്യനില ഗുരുതരമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com