ഡൽഹി നിയമസഭാ സമുച്ചയത്തിൽ അതിക്രമിച്ചു കയറി; 2 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി പൊലീസ്

ഉത്തർപ്രദേശ് രജിസ്ട്രേഷനുള്ള വാഹനത്തിലെത്തിയയാൾ നിയമസഭാ സമുച്ചയത്തിലെ ഇരുമ്പ് ഗേറ്റ് തകർത്ത് അകത്ത് പ്രവേശിക്കുകയും സ്പീക്കറുടെ ഓഫിസിനു മുന്നിൽ‌ പൂച്ചെണ്ട് വച്ച ശേഷം മടങ്ങുകയായിരുന്നു
3 held for security breach at delhi assembly

പ്രതി

Updated on

ന‍്യൂഡൽഹി: ശക്തമായ സുര‍ക്ഷയിലുള്ള ഡൽഹി നിയമസഭാ സമുച്ചയത്തിൽ അതിക്രമിച്ചു കയറിതിന് മൂന്നു പേർ പിടിയിൽ. സംശയിക്കപ്പെടുന്ന ഒരാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റു രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാർ ഓടിച്ചിരുന്നത് കസ്റ്റഡിയിലെടുത്ത സർബ്ജിത് സിങ്ങാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. രണ്ട് മണിക്കൂറിനുള്ളിലാണ് മൂന്ന് പ്രതികളെയും പൊലീസ് പിടികൂടിയത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. ഉത്തർപ്രദേശ് രജിസ്ട്രേഷനുള്ള വാഹനത്തിലെത്തിയയാൾ നിയമസഭാ സമുച്ചയത്തിലെ ഇരുമ്പ് ഗേറ്റ് തകർത്ത് അകത്ത് പ്രവേശിക്കുകയും സ്പീക്കറുടെ ഓഫിസിനു മുന്നിൽ‌ പൂച്ചെണ്ട് വച്ച ശേഷം മടങ്ങുകയായിരുന്നു.

സുരക്ഷാ ജീവനക്കാരൻ വാഹനം തടയാൻ ശ്രമിച്ചെങ്കിലും വാഹനം നിർത്താൻ മുഖംമൂടി ധരിച്ചിരുന്നയാൾ തയാറായില്ല. ബോംബ് ഡിസ്പോസൽ സ്ക്വാഡ്, ഫൊറൻസിക് യൂണിറ്റ് എന്നിവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്തിയില്ല.

logo
Metro Vaartha
www.metrovaartha.com