രാജ്യത്തുടനീളം ഭീകരാക്രമണത്തിന് പദ്ധതി; ഗുജറാത്തിൽ മൂന്ന് ഭീകരർ പിടിയിൽ

ഇവരിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്
3 ISIS Terrorists Arrested From Gujarat For Planning Attacks In India

രാജ്യത്തുടനീളം ഭീകരാക്രമണത്തിന് ഗൂഢാലോചന; ഗുജറാത്തിൽ മൂന്ന് ഭീകരർ പിടിയിൽ

Updated on

അഹമ്മദാബാദ്: ഗുജറാത്തിൽ മൂന്ന് ഐഎസ്ഐസ് ഭീകരർ പിടിയിൽ. ഭീകരവാദ വിരുദ്ധ സ്ക്വാഡ് (ATS) നടത്തിയ ഓപ്പറേഷനിലാണ് ഇവർ പിടിയിലായത്. രാജ്യത്തുടനീളം ഭീകരാക്രമണങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയതിനാണ് ഞായറാഴ്ച അഹമ്മദാബാദിൽ നിന്നും ഇവരെ അറസ്റ്റു ചെയ്തത്.

അറസ്റ്റിലായ വ്യക്തികൾ കഴിഞ്ഞ ഒരു വർഷമായി തങ്ങളുടെ നിരീക്ഷണത്തിലായിരുന്നെന്നും ആയുധങ്ങൾ വിതരണം ചെയ്യുന്നതിനിടയിലാണ് അവരെ അറസ്റ്റ് ചെയ്തതെന്നും എടിഎസ് പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാവില്ലെന്നും എടിഎസ് അറയിച്ചു.

"ആയുധങ്ങൾ കൈമാറാൻ വേണ്ടിയാണ് ഭീകരർ ഗുജറാത്തിൽ എത്തിയത്, രാജ്യത്തുടനീളം ഒന്നിലധികം സ്ഥലങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു എന്നാണ് റിപ്പോർട്ട്. അറസ്റ്റിലായ മൂന്ന് പ്രതികളും രണ്ട് വ്യത്യസ്ത മൊഡ്യൂളുകളിൽ നിന്നുള്ളവരാണ്, അവർ ആക്രമണം നടത്താൻ ഉദ്ദേശിച്ച ലക്ഷ്യങ്ങളും സ്ഥലങ്ങളും തിരിച്ചറിയാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്, കൂടുതൽ വിവരങ്ങൾ ഇപ്പോൽ പറയാനാവില്ല" എടിഎസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com