കാർഗിലിൽ സ്ഫോടനം: 3 പേർ മരിച്ചു

പത്തു പേർ പരുക്കുകളോടെ ആശുപത്രിയിൽ
Police investigate the blast spot
Police investigate the blast spot
Updated on

ദ്രാസ്: ലഡാക്കിലെ കാർഗിൽ ജില്ലയിലുണ്ടായ സ്ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ദ്രാസിലെ ആക്രിക്കടയിൽ സംശയാസ്പദമായ വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട്.

പത്തു പേർക്ക് സ്ഫോടനത്തിൽ പരുക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ തദ്ദേശവാസിയല്ലെന്നു വ്യക്തമായി. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com