കർണാടകയിൽ പ്രശ്നങ്ങൾ പരിഹരിച്ച് ബിജെപി; ജെഡിഎസിന് മൂന്നാം സീറ്റ്

ഇതോടെ മാണ്ഡ്യ, ഹാസൻ, കോലാർ സീറ്റുകളിൽ ജെഡിഎസ് മത്സരിക്കും
കർണാടകയിൽ പ്രശ്നങ്ങൾ പരിഹരിച്ച് ബിജെപി; ജെഡിഎസിന് മൂന്നാം സീറ്റ്
Updated on

ബംഗളൂരു: കർണാടകയിൽ സഖ്യകക്ഷിയായ ജെഡിഎസിന് മൂന്നാംസീറ്റ് നൽകി ബിജെപി പ്രശ്നങ്ങൾ പരിഹരിച്ചതായി റിപ്പാർട്ട്. കോലോർ ലോക്സഭാ സീറ്റിനെ ചൊല്ലി ബിജെപിക്കും ജനതാദൾ എസിനും ഇടയിൽ നടന്ന പ്രശ്നമാണ് അവസാനിച്ചിരിക്കുന്നത്.

ഇതോടെ മാണ്ഡ്യ, ഹാസൻ, കോലാർ സീറ്റുകളിൽ ജെഡിഎസ് മത്സരിക്കും. ബംഗളൂരു റൂറൽ മണ്ഡലത്തിൽ ദേവെഗൗഡയുടെ മരുമകനും ഹൃദ്രോഗ വിദഗ്ധനുമായ ഡോ. സി.എൻ. മഞ്ചുനാഥ് താമര ചിഹ്നത്തിലാണ് മത്സരിക്കുന്നതെങ്കിലും ഇതു ദളിനു നൽകിയ സീറ്റായാണ് ബിജെപി പരിഗണിക്കുന്നത്. മണ്ഡ്യ, ഹാസൻ സീറ്റുകളിൽ മാത്രം ദളിനു നൽകാനുള്ള ബിജെപി നിലപാടിനെ ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ നേതൃത്വത്തിൽ നടന്ന ദൾ നിർവാഹക സമിതിയോഗം അപലപിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com