റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി കളിച്ചു; ട്രെയിനിടിച്ച് മൂന്ന് വിദ‍്യാർഥികൾക്ക് ദാരുണാന്ത‍്യം

ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലാണ് സംഭവം
Three students die after being hit by train while playing PUBG on railway tracks
റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി കളിച്ചു; ട്രെയിനിടിച്ച് മൂന്ന് വിദ‍്യാർഥികൾക്ക് ദാരുണാന്ത‍്യം
Updated on

പട്ന: റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി കളിക്കുകയായിരുന്ന മൂന്ന് വിദ്യാർഥികൾ ട്രെയിനിടിച്ച് മരിച്ചു. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലാണ് സംഭവം. ഫുർക്കാൻ ആലം, സമീർ ആലം, ഹബീബുള്ള അൻസാരി എന്നിവരാണ് മരിച്ചത്. ഇയർഫോൺ വച്ചതിനാൽ ട്രെയിൻ വരുന്നത് ഇവർ അറിഞ്ഞില്ലെന്നാണ് നിഗമനം.

മാതാപിതാക്കൾ സ്ഥലത്തെത്തി മൃതദേഹം ഏറ്റുവാങ്ങിയത്. മുഫാസിൽ പൊലീസ് സ്റ്റേഷന്‍റെ കീഴിലുള്ള നർകതിയാഗഞ്ച്- മുസാഫർപൂർ റെയിൽ സെഷനിലാണ് അപകടമുണ്ടായത്. സംഭവത്തിൽ‌ റെയിൽവേ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റെയിൽവേ ട്രാക്ക് പോലുള്ള സ്ഥലങ്ങളിൽ കുട്ടികൾ മൊബൈൽ ഗെയിമുകൾ മറ്റും കളിക്കുന്നതിനെ പറ്റി മാതാപിതാക്കൾ ബോധവാന്മാരാകണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സംഭവമറിഞ്ഞ് നൂറു കണക്കിനാളുകളാണ് സ്ഥലത്ത് തടിച്ചുകൂടിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com