ഓപ്പറേഷൻ നാദർ: പഹൽഗാം ഭീകരാക്രമണത്തിലെ പ്രധാനിയെ സൈന്യം വധിച്ചതായി വിവരം

വ്യാഴാഴ്ച രാവിലെ ഏറ്റുമുട്ടലിൽ സൈന്യം മൂന്നു ഭീകരരെ വധിച്ചിരുന്നു
3 terrorists killed including asif sheikh who helped in pahalgam terror attack

ഓപ്പറേഷൻ നാദർ: പഹൽഗാം ഭീകരാക്രമണത്തിലെ പ്രധാനിയെ സൈന്യം വധിച്ചതായി വിവരം

Updated on

ശ്രീനഗർ: പുൽവാമയിൽ സൈന്യം വധിച്ചവരിൽ പഹൽഗാം ഭീകരാക്രമണത്തിലെ പ്രധാനിയും ഉൾപ്പെടുന്നതായി വിവരം. പഹൽ‌ഗാം ആക്രമണത്തിൽ മുഖ്യപങ്കാളിയായ ആസിഫ് ഷെയ്ക്ക് കൊല്ലപ്പെട്ടതായാണ് സൂചന. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഓപ്പറേഷൻ നാദർ എന്ന് പേരിട്ടിരിക്കുന്ന പോരാട്ടത്തിൽ വ്യാഴാഴ്ച രാവിലെ സൈന്യം മൂന്നു ഭീകരരെ വധിച്ചിരുന്നു. ത്രാൽ മേഖലയിലെ നാദറിൽ സൈന്യം നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്.

നാദറിലെ ഒരു വീട്ടിലാണ് സൈന്യം ഒളിച്ചിരുന്നത്. ഭീകരരായ യാവര്‍ അഹമ്മദ്, ആസിഫ് അഹമ്മദ് ഷെയിഖ്, അമിര്‍ നാസര്‍ വാനി എന്നിവരെ സൈന്യം വധിച്ചതായാണ് അറിയുന്നത്. സ്ഥലത്ത് കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com