കർഷക മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ അപകടം; മൂന്ന് വനിതാ കർഷകർ മരിച്ചു

പഞ്ചാബിലെ ബർണാലയിലാണ് അപകടമുണ്ടായത്
Three women farmers die in accident while going to attend farmers' Mahapanchayat
കർഷക മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ അപകടം; മൂന്ന് വനിതാ കർഷകർ മരിച്ചു
Updated on

ചണ്ഡീഗഡ്: കർഷക മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ബസ് അപകടത്തിൽപ്പെട്ട് മൂന്ന് വനിതാ കർഷകർ മരിച്ചു. പഞ്ചാബിലെ ബർണാലയിലാണ് അപകടമുണ്ടായത്. ജസ്ബിർ കൗർ, സരബ്ജിത് കൗർ, ബൽബീർ കൗർ എന്നിവരാണ് മരിച്ചത്.

50ലധികം പേർ അടങ്ങുന്ന സംഘവുമായി ഹരിയാനയിലെ തോഹാനയിൽ മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു. ഇതിനിടെയാണ് കർഷകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ ഉടനെ ബർണാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂടൽ മഞ്ഞാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com