ഹത്രസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഒരു പുരുഷന്‍റേയും 3 കുട്ടികളുടേയും 23 സ്ത്രീകളുടേതുമടക്കം 27 മൃതദേഹങ്ങൾ ഇത് വരെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്
30 killed in stampede at religious event in uttar pradeshs hathras
ഹത്രസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ചു

ലക്നൗ: ഉത്തർ പ്രദേശിലെ ഹത്രസിൽ ഒരു മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും മൂന്നുകുട്ടികളടക്കം മുപ്പതോളം പേർ മരിച്ചു. ഒരു ഗ്രാമഗ്രാമത്തിൽ സത്‌സംഗത്തിനെത്തിയ വിശ്വാസികൾ പരിപാടി കഴിഞ്ഞ് പിരിഞ്ഞുപോകുമ്പോഴാണ് തിരക്കുണ്ടായത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.

ഒരു പുരുഷന്‍റേയും 3 കുട്ടികളുടേയും 23 സ്ത്രീകളുടേതുമടക്കം 27 മൃതദേഹങ്ങൾ ഇത് വരെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. സംഭവത്തെപ്പറ്റി അന്വേഷണം നടത്താൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.