അയോധ്യയിൽ പൂജാരിയാകാൻ 3000 അപേക്ഷകർ

200 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്ത് അതിൽ ഇരുപതു പേർക്ക് ആറു മാസത്തെ പരിശീലനത്തിനു ശേഷം നിയമനം നൽകും
Model of Ayodhya Ram temple
Model of Ayodhya Ram temple
Updated on

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിൽ പൂജാരിയാകാൻ അപേക്ഷ അയച്ച് കാത്തിരിക്കുന്നത് മൂവായിരത്തോളം പേർ. ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റാണ് ഈ വിവരം പുറത്തുവിട്ടത്.

അപേക്ഷകരിൽനിന്ന് ഇരുനൂറ് പേരെ തെരഞ്ഞെടുത്ത് കർസേവകപുരത്ത് അഭിമുഖം നടത്തും. ഇതിൽ നിന്ന് ഇരുപതു പേരെയാണ് പൂജാരിമാരുടെ വിവിധ തസ്തികകളിൽ നിയമിക്കുക.

മൂന്നു പേരടങ്ങുന്ന സമിതിയെയാണ് 20 പേരടങ്ങുന്ന പൂജാരിസംഘത്തെ തെരഞ്ഞെടുക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് രാമജന്മഭൂമി കോംപ്ലക്സിൽ ഇവർക്ക് ആറു മാസം പരിശീലനം നൽകും. തെരഞ്ഞെടുക്കപ്പെടാത്ത 180 പേർക്കും പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടാൻ അവസരമുണ്ട്. ഭാവിയിൽ ഒഴിവ് വന്നാൽ ഇവർക്കായിരിക്കും ആദ്യ പരിഗണന.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com