
ഗുജറാത്തിൽ ഭൂചലനം; 3.1 തീവ്രത രേഖപ്പെടുത്തി
earthquake - symbolic image
ഗാന്ധിനഗർ: ഗുജറാത്തിൽ ഭൂചലനം. കച്ച് ജില്ലയിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച് (ഐഎസ്ആർ) അറിയിച്ചത്. ബച്ചൗവിൽ നിന്ന് 12 കിലോമീറ്റർ വടക്ക്-വടക്കുകിഴക്കായി ഏകദേശം 12 കിലോമീറ്റർ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് ഐഎസ്‌ആർ റിപ്പോർട്ടിൽ പറഞ്ഞു.
ഭൂചലനത്തിൽ ഇത് വരെ നാശനഷ്ടങ്ങളോ ആരുടെയും ജീവന് ആപത്തോ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കച്ച് ജില്ല വളരെ പ്രകൃതി ദുർബലമായ പ്രദേശമാണെന്നും പതിവായി ഈ പ്രദേശത്ത് ചെറിയ ഭൂചലനങ്ങളുണ്ടാവാറുണ്ടെന്നും അധികൃതർ അറിയിക്കുന്നു.